ഹജ്ജ് :ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം ഭൂമിയിലാദ്യമായി നിര്‍മിക്കപ്പെട്ട ആരാധനാനിലയം - കഅ്‌ബ- (3:96 Q) വിശ്വാസഭൂമികയുടെ കേന്ദ്രബിന്ദുവായിത്തീരുകയും ലോകത്തിന്റെ ശ്രദ്ധ ആ ബിന്ദുവില്‍ `ഫോക്കസ്' ചെയ്യപ്പെടുകയും ചെയ്യുന്ന അപൂര്‍വത ഹജ്ജിന്റെ മാത്രം പ്രത്യേകതയാണ് ...ലോകത്ത് ഒരൊറ്റ `വെന്യൂ' മാത്രമേ ഹജ്ജിനുള്ളൂ. ഒരൊറ്റ സമയവും. അതുകൊണ്ടായിരിക്കാം ഹജ്ജ് എന്ന മുസ്‌ലിംവ്യക്തികളുടെ അനുഷ്‌ഠാനകര്‍മം ലോകത്തിന്റെ `കര്‍മ'മായി ശ്രദ്ധിക്കപ്പെടുന്നത്.......... ഹജ്ജ്‌കര്‍മം നിര്‍ബന്ധമാകുന്നത് വ്യക്തികള്‍ക്കാണ്. എന്നാല്‍ സമൂഹത്തിന്റെ കൂടെയല്ലാതെ നിര്‍വഹിക്കാനാവില്ല.. . ഇതിന്‍റെ പ്രതീകമായി ,നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹങ്ങളെന്നപോലെ, കഅ്‌ബയ്‌ക്കു ചുറ്റും വിശ്വാസികളുടെ ത്വവാഫ് (ആന്റി ക്ലോക്ക് വൈസായി) കഅ്‌ബയെ ചുറ്റല്‍) ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു.. മുസ്‌ലിംകളും അമുസ്‌ലിംകളും എല്ലാവരും ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കുന്ന മറ്റൊരു `കര്‍മാനുഷ്‌ഠാന'വും ലോകത്തില്‍ ഒരു വിഭാഗത്തിനുമില്ല.
No comments:
Post a Comment